നിപ വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നത് ചുരുക്കി. തന്നെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18 മുതൽ 23 വരെയാക്കി അവധിചുരുക്കി . തിങ്കളാഴ്ചമുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. അംഗൻവാടി, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. എന്നാൽ പൊതുപരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നിപ സാഹചര്യം കണക്കിലെടുത്തു കോഴിക്കോട് പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഭരണകൂടം. കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്‌ൻമെൻറ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ കൂടുതൽഎംപോസിറ്റീവ് കേസുകൾ ഇല്ലെന്നു പ്രഖ്യാപിച്ചത് ആശ്വാസമാണ്. സ്ഥിരീകരിച്ചവരുടെ നിലയും തൃപ്തികരമാണ് എന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. രോഗികളുമായി മന്ത്രി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയും. മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തു. ഹൈ റിസ്ക് ഏരിയകാലിലെ സാമ്പിളുകളുടെ ശേഖരണം ഇന്ന് തന്ന്നെ പൂർത്തിയാകും എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

