തിരുവനന്തപുരം: സോളാർ കേസിൽ രണ്ട് മുന്നണികളും ഒത്തുകളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സോളാറിൽ വസ്തുതകൾ പുറത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സകല വിഷയത്തിലും സഹകരണവും ഒളിച്ചുകളിയുമാണ് സംസ്ഥാനത്ത് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ നിന്ന് മുൻ മന്ത്രി എ സി മൊയ്തീൻ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് എ സി മൊയ്തീൻ ഹാജരായത്. ഏതറ്റം വരെ പോയാലും കേസിൽ എൻഫോഴ്‌സ്‌മെന്റ് സത്യം പുറത്ത് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

