ഐ ആർ എസ് ഓഫീസർ രാഹുൽ നവീൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ( ഇ ഡി ) ഡയറക്ടർ ആയി വെള്ളിയാഴ്ച നിയമിതനായി . നിലവിലെ ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ നിയമനം.
ഔദ്യോഗിക ഉത്തരവനുസരിച്ച്, 1993 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥനായ രാഹുൽ നവീൻ റെഗുലർ ഡയറക്ടർ നിയമം വരെയോ അടുത്ത ഉത്തരവുകൾ വരെയോ ഇ ഡി യുടെ സ്പെഷ്യൽ ഡയറക്ടർ ചുമതല വഹിക്കും.
ഇ ഡി യുടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ആയ സഞ്ജയ് മിശ്രയുടെ കാലാവധി 15. 09. 2023 നിർത്തലാക്കുന്നു എന്ന രാഷ്‌ട്രപതി ഉത്തരവ് വന്നിരുന്നു. ജൂലൈ 26 ന് സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിനൽകണമെന്ന കോടതി ഉത്തരവ് വന്നെങ്കിലും കൂടുതൽ നീട്ടൽ ഉണ്ടാകില്ലെന്ന് വ്യക്ത്തമാക്കിയിരുന്നു.
1984 കേഡറിലെ ഐ ആർ എസ് ഓഫീസർ ആയ മിശ്രയുടെ കാലാവധി ഒരു വർഷത്തിൽ രണ്ടു തവണ നീട്ടിനൽകിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി, ഉദ്യോഗസ്ഥകർക്ക് കൂടുതൽ കാലാവധി നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവ് വന്നിരുന്നു.
സഞ്ജയ് മിശ്രയ്ക്ക് നൽകിയ കാലാവധി നീട്ടിനൽകിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്സ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, ജയ താക്കൂർ, ടി എം സി നേതാക്കളായ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് വിധി വന്നത്.

