മലയാളി വ്ലോഗ്ഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതി

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറി എന്ന പരാതിയിൽ വ്ലോഗ്ഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമത്തിൽ പോലീസ് കേസ് എടുത്തു.
എറണാകുളം സെൻട്രൽ പോലീസ് ആണ് ഷക്കീർ സുബാനെതിരെ കേസ് എടുത്തത്.

ഇന്റർവ്യൂ സമയത്താണ് മോശമായി പെരുമാറിയതെന്നാണ് സൗദി യുവതിയുടെ പരാതി. ഒരാഴ്ച മുൻപ് കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് നടന്ന ഇന്റർവ്യൂവിനിടയിൽ ആയിരുന്നു ഹോട്ടലിൽ താമസിച്ചിരുന്ന അറബ് യുവതിയോട് മല്ലു വ്ലോഗ്ഗർ മോശമായി പെരുമാറിയത്.

354-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തുള്ള ഷക്കീർ സുബാൻ തിരിച്ചെത്തിയാലുടൻ തുടർനടപടികൾ സ്വീകരിക്കും.