ഓൺലൈൻ വയ്പ്പാ തട്ടിപ്പിൽ കുടുങ്ങി കേരളം

ഓൺലൈൻ വയ്പ്പാ തട്ടിപ്പിനെ കുറിച്ച് ഇതിന് മുൻപും നിരവധി വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് ഈ അടുത്ത് നടന്ന ഒരു കുടുംബത്തിന്റെ ആത്മഹത്യ മൂലമാണ്.
6 ഉം 8 ഉം വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തി നിജോയും ഭാര്യ ശിൽപ്പയും ആത്മഹത്യ ചെയ്തത് ഓൺലൈൻ ആപ്പ് വഴിയെടുത്ത ലോൺ അടവ് മുടങ്ങിയപ്പോഴുള്ള ഭീഷണി കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവരുടെ മരണ ശേഷവും അപ്പിൽ നിന്നുള്ള ഭീഷണിയും സന്ദേശവും തുടരുകയാണെന്നും ആരോപണമുണ്ട്. ശിൽപയുടെ ഫോട്ടോ മോർഫ് ചെയ്ത് ബന്ധുക്കൾക്കുൾപ്പെടെ അയച്ചു നൽകി ഭീഷണിപ്പെടുത്തിയിരുന്നു . ഒരു സംഭവം മാത്രമല്ല ഈ വാർത്ത പുറത്തു വന്നതിൽ പിന്നെ നിരവധി പേരാണ് ഓൺലൈൻ വയ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അവരുടെ അനുഭവങ്ങൾ പങ്കുവച്ചത്.

സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം ഓണ്‍ലൈന്‍ ലോണ്‍ ആപുകളുടെ തട്ടിപ്പിന് ഇരയായതായി പരാതി നല്‍കിയത് 1440 പേര്‍ എന്നാൽ ഇതിൽ 24 എണ്ണം മാത്രമാണ് കേസ് എടുത്തത് എന്നാൽ കേസിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇരകളില്‍ 60 ശതമാനവും സ്ത്രീകളാണ്. പണത്തിന് പിന്നാലെ മാനവും നഷ്ടപ്പെടുന്ന പേടികൊണ്ട് പലരും കേസുമായി മുന്നോട്ട് പോകാന്‍ തയാറല്ല. അതിനാലാണ് കേസ് നൽകാൻ പലരും വിമൂഖത കാണിക്കുന്നത്. ഓൺലൈൻ വയ്പ്പാ തട്ടിപ്പിന്റെ പ്രധാന കണ്ണികൾ ഇന്ത്യയിലല്ല തായ്‌വാൻ ചൈന തുടങ്ങിയ വിദേശ രാജ്യങ്ങൾ കേന്ദ്രികരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം എന്നത് പോലീസിനെയും അന്വേഷണത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം കേസുകളുടെ അന്വേഷണങ്ങൾ എങ്ങും എത്താത്തതിന് കാരണമായി പോലീസ് ചൂണ്ടിക്കട്ടുന്നതും അതു തന്നെയാണ്.

വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇടനിലക്കാരെ നിയോഗിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏതായാലും രാജ്യത്ത് ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണം ഉടനെനുണ്ടാവുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഡിജിറ്റൽ ഇന്ത്യ ആക്ടിനായുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്ലേസ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതടക്കം നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ ലോൺ തട്ടിപ്പുകൾ സൈബർ തട്ടിപ്പുകളിൽ ഒരെണ്ണം മാത്രമാണ് തൽക്കാലം ഇത്തരം തട്ടിപ്പിക്കാരുടെ കെണിയിൽപ്പെടാതെ ജാഗ്രത പുലർത്തുക മാത്രമാണ് ഏക മാർഗം.