ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുകയാണ്; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് തന്നെയാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതെന്നും മരണ ശേഷവും വേട്ടയാടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സാളാർ കേസിന് പിന്നിൽ അധികാരമോഹികളായ കോൺഗ്രസ് നേതാക്കളായിരുന്നു. ഇപ്പോൾ ഉയർത്തി കൊണ്ടുവന്ന ആരോപണം പുതുപ്പള്ളി വിജയത്തിന്റെ തിളക്കം ഇല്ലാതാക്കി. ഇതിന് പിന്നിലും കോൺഗ്രസ് നേതാക്കളാണ്. സോളാർ വീണ്ടും ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. സോളാർ കേസിൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻചാണ്ടിയുടെ കുടുംബമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.