ലൂയിസ് റൂബിയാലെസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. വനിത ലോകകപ്പ് താരത്തെ അനുവാദമില്ലാതെ ചുംബിച്ചത് വൻ വിവാദമാവുകയും ലൂയിസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന വനിതാ ലോകകപ്പ് ഫൈനലിന് ശേഷം റൂബിയാലെസ് സ്‌പെയിനിന്റെ ഫോർവേഡ് ജെന്നി ഹെർമോസോയെ ചുംബിച്ചത് വിവാദമാവുകയും റുബിയാലെസിന്റെ രാജിക്കായുള്ള ആവശ്യങ്ങൾ ശക്തമായി ഉയർന്നു വരികയും ചെയ്തിരുന്നു.
റുബിലിയാസിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. താന്‍ തുടരുന്നത് സ്പാനിഷ് ഫുട്‌ബോളിന് ഒന്നും നല്‍കാന്‍ പോകുന്നില്ല. ചില ശക്തികള്‍ തന്റെ തിരിച്ചുവരവിനെ തടയുകയാണ്. താന്‍ സത്യത്തില്‍ വിശ്വസിക്കുന്നു. ആരോപണങ്ങള്‍ക്കെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും റുബിയാലസും വ്യക്തമാക്കി.

