വാട്സ്‌ആപ്പില്‍ പുതിയ ചാനല്‍ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണിത്. വാട്സ്ആപ്പ് ചാനലിലൂടെ അപ്ഡേറ്റുകൾ പങ്കുവക്കാനും യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്ഡേറ്റുകള്‍ അറിയാനും ഇതിലൂടെ കഴിയും. കൊളംബിയയിലും സിംഗപൂരിലും അവതരിപ്പിച്ചിരിക്കുന്ന ഈ സംവിധാനം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഗ്രൂപ്പിൽ എല്ലാവർക്കും മെസ്സേജുകൾ പങ്കുവയ്ക്കാൻ സാധിക്കില്ല പകരം അഡ്മിന്മാർക്ക് മാത്രമേ അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ സാധിക്കു. ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ എന്നിവയെല്ലാം ചാനലില്‍ പങ്കുവെക്കാം. ഏതെങ്കിലും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താവിന് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്‌ഡേറ്റ്‌സ്’ എന്ന പ്രത്യേകം ഒരു ടാബിലാണ് കാണാനാവുക. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പില്‍ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാവാം. തിരയാനുള്ള സൗകര്യവും വാട്സ്ആപ്പ് നൽകുന്നുണ്ട്. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമേ കാണാൻ കഴിയു . അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും. ചാനൽ അഡ്മിന്മാർക്കും മറ്റു സബ്സ്ക്രൈബ് ചെയ്യുന്നവർക്കും മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രമോ ഫോൺ നമ്പറോ ഒന്നും തന്നെ കാണാൻ സാധിക്കില്ല.

