സംസ്ഥാനത്തെ വൈദ്യൂതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഗൗരവകരമായ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. റെഗുലേറ്ററി കമ്മീഷനാണ് കരാര്‍ റദ്ദാക്കിയത്. അത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞൂ. കൂടുതല്‍ പണം നല്‍കി വൈദ്യുതി വാങ്ങുന്നത് ജനങ്ങള്‍ക്ക് അധിക ഭാരം ഉണ്ടാക്കുമെന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
2023-09-14

