അല്ലു അർജുന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. ബോക്സ്ഓഫീസ് അടിച്ചു തൂക്കിയ ചിത്രം കൂടിയായിരുന്നു പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പുഷ്പ 2 2024 ഓഗസ്റ്റ് 15 ന് പ്രദർശനത്തിനെത്തും എന്നാണ് പുതിയ അപ്ഡേറ്റുകൾ.
ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. മുൻപത്തെതിൽ നിന്നും വ്യത്യസ്തമായ ഗേറ്റപ്പിൽ എത്തിയ അല്ലു അർജുനിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചന്ദനകടത്തുകാരന്റെ കഥാപറഞ്ഞ ചിത്രം ബോക്സ്ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചിത്രത്തിലെ പാട്ടുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു.
രശ്മിക മന്ദാന, ഫഹദ് ഫാസിൽ,സുനിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിൽ സമന്തയും അല്ലു അർജുനും ചുവടുവച്ച ഗാനം വൈറലാവുകയും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.

