തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനവും ആദരവും അദ്ദേഹത്തിന്റെ മകൻ മത്സരിക്കുമ്പോൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം കാര്യങ്ങൾ കാണാതിരിക്കുന്നത് ശരിയല്ല. 1970 മുതൽ പുതുപ്പള്ളിയിൽ എംഎൽഎ ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിനു ശേഷമുള്ള തിരഞ്ഞെടുപ്പാണെന്നും അതിന്റെ ഫലം അവിടെയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാരായ്മകൾ എന്തെങ്കിലും ഉണ്ടായാൽ കൃത്യമായി പരിശോധിക്കും. പുതുപ്പള്ളിയിൽ ഇടതുമുന്നണി രാഷ്ട്രീയം മാത്രമേ പറഞ്ഞിട്ടുള്ളു. ഇടതുപക്ഷ രാഷ്ട്രീയം ജനങ്ങളിലേക്കു നന്നായിട്ട് എത്തിക്കാൻ കഴിഞ്ഞെന്നാണ് കരുതുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

