ന്യൂഡൽഹി: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറാനൊരുങ്ങി ഇറ്റലി. അമേരിക്കയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇറ്റലി പിന്മാറുന്നതെന്നാണ് വിവരം. കരാറിൽ നിന്ന് ഇറ്റലി പിന്മാറിയേക്കുമെന്ന് ജോർജിയ മെലോണി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന് സൂചന നൽകിയിട്ടുണ്ട്.
ഡൽഹിയിൽ നടന്ന 20 പേരുടെ ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിൽ നിന്ന് ഇറ്റലി പിന്മാറാൻ പദ്ധതിയിടുന്നതായി മെലോനി പറഞ്ഞത്. ഇറ്റലി ഔദ്യോഗികമായി കരാറിൽ ഒപ്പുവച്ചത് 2019ലാണ്. അതേസമയം, കരാറിൽ നിന്ന് പിന്മാറുന്നത് ഔദ്യോഗികമായി ഇതുവരെ തയ്യാറായിട്ടില്ല.
ചൈനയുമായി സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് മെലോനി വ്യക്തമാക്കിയത്.

