എഐ കാമറ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മോഷ്ടിക്കാന്‍ കാമറ വയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണെന്ന് പി.സി വിഷ്ണുനാഥ് ആരോപിച്ചു. ടെണ്ടര്‍ വ്യവസ്ഥകള്‍ എല്ലാം മറികടന്നാണ് കാമറ സ്ഥാപിക്കാനുള്ള കരാറും ഉപകരാറും നല്‍കിയത്. 60 ശതമാനം നോക്കുകൂലി വാങ്ങിയാണ് പദ്ധതി നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കാളിത്തമുണ്ടെന്നും പി.സി വിഷ്ണുനാഥ് ആരോപിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അത് പരിഗണിക്കാമെന്ന് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ചിറ്റയം ഗോപകുമാര്‍ അറിയിച്ചു
2023-09-11

