ജി 20 ഉച്ചകോടി: നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ജോ ബൈഡൻ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ത്യയിലെത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡൽഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ബന്ധം ദൃഢമാക്കുന്ന ചർച്ചയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അറിയിച്ചു.

ജി 20 ഉച്ചകോടി ഡൽഹിയിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടു പോകാൻ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ ഇരുനേതാക്കളും അറിയിച്ചു.

ജൂണിൽ വാഷിംഗ്ടണിലെ ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യം പുരോഗമിക്കുകയാണെന്നും നേതാക്കൾ വിശദീകരിച്ചു. അതേസമയം, യുകെ പ്രധാനമന്ത്രി ഋഷി സുനാക് ഉൾപ്പെടെ നിരവധി നേതാക്കൾ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഡൽഹിയിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ ഒൻപത്, 10 തീയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.