ഐജി ലക്ഷമണയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഐജി ലക്ഷമണയ്ക്ക് വീണ്ടും സസ്പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയാണ് ഐജി ഗുകുലോത്ത് ലക്ഷ്മൺ. പോലീസിന്റെ യശ്ശസ്സിന് കളങ്കം വരുത്തിയ ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഐജിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെയും ഗുകുലോത്ത് ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പിൽ ആരോപണ വിധേയനായപ്പോഴായിരുന്നു നടപടി. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് ലക്ഷ്മണയെ സർവ്വീസിലേക്ക് തിരികെ എടുത്തത്. പിന്നീട് ട്രെയിനിംഗ് ഐജിയായി നിയമനവും നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണമാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഐജി നൽകിയ ഹർജിയിൽ ഉന്നയിച്ചിരുന്നത്. പിന്നീട് ഗുകുലോത്ത് ലക്ഷ്മണ ഹർജി പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് അദ്ദേഹം വിശദീകരണവും നൽകിയിരുന്നു.