ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപതി മുർമു സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗയെ അത്താഴ വിരുന്നിൽ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെ നേതാവിനെ ബി ജെ പി സർക്കാർ അത്താഴവിരുന്നിലേക്ക് ക്ഷണിച്ചില്ല എന്നും ഇതിനായി അവരെ പ്രേരിപ്പിച്ചത് എന്താണെന്ന് ജനങ്ങൾ ചിന്തിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ യൂറോപ്യൻ പര്യടനത്തിനായി പോയിരിക്കെ ബ്രസൽസിൽ വച്ചാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ട്.
2023-09-08

