കീവ്: യുക്രൈനിൽ വീണ്ടും ആക്രമണം. കിഴക്കൻ യുക്രൈനിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്‌ഫോടന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി രംഗത്തെത്തി. ഒന്നുമറിയാത്ത നിരപരാധികളെയാണ് റഷ്യ ആക്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുക്രൈൻ പ്രോസിക്യൂട്ടർ ജനറൽ വ്യക്തമാക്കി.