ന്യൂഡൽഹി: തമിഴ്‌നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ച് 262 പ്രമുഖർ. സനാതനധർമം പകർച്ചവ്യാധിയാണെന്നും ഉന്മൂലനം ചെയ്യപ്പെടണമെന്നുള്ള പരാമർശത്തിലാണ് സ്റ്റാലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖർ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
കത്തയച്ച പ്രമുഖരുടെ സംഘത്തിൽ മുൻ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുൻ സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.14 ജഡ്ജുമാരും 130 മുൻ സർക്കാർ ഉദ്യോഗസ്ഥരും 20 അംബാസഡർമാരും 118 സൈനിക ഉദ്യോഗസ്ഥരുമാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. സ്റ്റാലിന്റെ പ്രസംഗം സാമുദായിക സൗഹാർദം തകർക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഉദയനിധി മാപ്പ് പറയാൻ തയാറാകുന്നില്ലെന്നും പറഞ്ഞതിനെ ന്യായീകരിക്കുകയാണെന്നും കത്തിൽ വിശദീകരിക്കുന്നു.

