ന്യൂഡൽഹി: പ്രധാനമന്ത്രിയായ ശേഷമുള്ള ഒൻപതുവർഷക്കാലത്തിൽ നരേന്ദ്ര മോദി ഒരു ദിവസം പോലും ജോലിയിൽ നിന്ന് അവധി എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഈ ഉത്തരം ലഭിച്ചിട്ടുള്ളത്. പ്രധാനമന്ത്രി എപ്പോഴും ജോലിയിലാണെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
2014 മേയിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ 3,000 പരിപാടികളിൽ അദ്ദേഹം പങ്കെടുത്തുവെന്നും വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ പറയുന്നു. പ്രഫുൽ പി സർദ്ദ എന്നയാളാണു വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയത്.

