കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് പുതിയ പ്ലാറ്റ്‌ഫോമിൽ; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം ചൊവ്വാഴ്ച മുതൽ പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും. www.onlineksrtcswift.com എന്ന വെബ്‌സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലും ഈ സൗകര്യം ലഭിക്കും.

കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്നത് അഭിബസ് ആയിരുന്നു. 2023 സെപ്റ്റംബർ 30 ഓടെ അഭിബസുമായുള്ള (Abhibus) കരാർ അവസാനിക്കും. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ് ഫോമിലേക്കു മാറുന്നത്.

കഴിഞ്ഞവർഷം ഓഗസ്റ്റ് 12നു കെഎസ്ആർടിസി പുതിയ സർവീസ് പ്രൊവൈഡർക്കു വേണ്ടി ടെൻഡർ വിളിച്ചിരുന്നു. തുടർന്ന് പുതിയ കമ്പനിയ്ക്ക് വർക്ക് ഓർഡർ നൽകുകയും ചെയ്തു.