ലോക്സഭ തിരഞ്ഞെടുപ്പ്; പതിനാറംഗ തിരഞ്ഞെടുപ്പ് സമിതിയ്ക്ക് രൂപം നൽകി കോൺഗ്രസ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമിതിയ്ക്ക് രൂപം നൽകി കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനാറംഗ തിരഞ്ഞെടുപ്പ് സമിതിയ്ക്കാണ് കോൺഗ്രസ് രൂപം നൽകിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ സമിതിയിൽ ഉണ്ട്.

കേരളത്തിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംബിക സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദൻ മിസ്ത്രി, എൻ ഉത്തം കുമാർ റെഡ്ഡി, ടി എസ് സിങ് ഡിയോ, കെ ജെ ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി എൽ പൂനിയ, ഓംകാർ മർകം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.