മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കൂടി ഉൾപ്പെട്ട കേസിൽ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. മുൻപ് ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്ന കണ്ടെത്തലിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാനവാദം.
ഈ ആരോപണങ്ങളെ എതിർത്ത് സിപിഎമ്മും രംഗത്തെത്തിയിരുന്നു.
