യു എസ് ഡോളറിനേക്കാൾ ഇന്ത്യൻ റുപ്പിയ്‌ക്ക് 9 പൈസ കൂടി 82. 61 എന്ന നിലയിലെത്തി

ശക്തമായ മാക്രോ ഇക്കണോമിക് ടാറ്റയുടെ പിൻബലത്തിൽ ആഭ്യന്തര ഇക്യുറ്റി മാർക്കറ്റുകളിൽ നിന്നുള്ള പോസിറ്റിവ് സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ആദ്യവ്യാപാരത്തിൽ ഇന്ത്യൻ റുപ്പി യു എസ് ഡോളറിനെതിരെ 9 പൈസ കൂടി 82. 61 എന്ന നിലയിലെത്തി. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ക്രൂഡ് ഓയിൽ വില ബാരലിന് 87 യു എസ് ഡി ആയതും ആഭ്യന്തര യൂണിറ്റിനെ സാരമായി ബാധിച്ചതായി ഫോറെക്സ് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

വ്യാഴാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം 2023-2024 ഏപ്രിൽ – ജൂൺ കാലയളവിൽ ഇന്ത്യ 7. 8 ജി.ഡി.പി വളർച്ചയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പത്ത് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഇന്റർ ബാങ്ക് ഫോറിൻ എക്സ്ചെയ്ഞ്ചിൽ 82. 58 ൽ ആഭ്യന്തര യൂണിറ്റ് ശക്തമായി തുടർന്നു. തുടർന്ന് 82. 61 നാണ് വ്യാപാരം തുടങ്ങിയത്. വ്യാഴാഴ്ച ഡോളറിനെതിരെ 82. 70 എന്ന നിലയിലായിരുന്നു ഇന്ത്യൻ റുപ്പിയുടെ മൂല്യം.

”24 ആം സാമ്പത്തിക വർഷത്തിലെ 7. 8 എന്ന നിലയിലുള്ള വളർച്ച രൂപയുടെ മൂല്യം വാൻ തോതിൽ ഉയർത്തി” എന്ന് ഫിനാഷ്യൽ സർവിസസിലെ ഫോറെക്സ് ആൻഡ് ബുള്ളിയൻ അനലിസ്റ് ഗൗരംഗ്‌ സോമയ്യ പറഞ്ഞു. ആഭ്യന്തര ഓഹരി വിപണിയിൽ 30 ഷെയർ ബിസിഇ സെൻസെക്സ് പ്രകാരം 71. 05 പോയിന്റിന് 01. 11 ശതമാനം ഉയർന്ന് 19, 290. 70 പോയിന്റിനാണ് വ്യാപാരം നടക്കുന്നത്.