കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ലക്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നത്.

മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് മന്ത്രിയുടെ മകന്റെ തോക്കും കണ്ടെത്തിയുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ശ്രീവാസ്തവയുടെ കുടുംബം പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് മകൻ വികാസ് കിഷോർ വീട്ടിലുണ്ടായിരുന്നില്ലെന്നും കൃത്യം നടത്തിയത് മകന്റെ തോക്ക് ഉപയോഗിച്ചാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം.