കുതിച്ചുയർന്ന് സ്വർണ്ണ വില ;പവന് 240 രൂപ കൂടി

കൊച്ചി : രണ്ടാഴ്ച മുൻപ് പവന് വില കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 240 രൂപ കൂടിയതോടെ പവന്റെ വില 44000 കടന്നു. 5500 രൂപയാണ് ഗ്രാമിന്റെ ഇപ്പോഴത്തെ വില.

ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണവില പവന് 44300 ആയിരുന്നു. ആഗസ്റ്റ് 17 ന് പവന് 43250 ആയി കുറഞ്ഞിരുന്നു.