ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കണം; വിവേക് രാമസ്വാമി

ന്യൂയോർക്ക്: യുഎസ്-അമേരിക്ക ബന്ധം ശക്തമാകുന്നതോടെ ചൈനയിൽ നിന്ന് സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആൻഡമാൻ കടലിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം ദൃഢമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുന്നതോടെ ചൈനയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ അമേരിക്കയ്ക്ക് കഴിയും. സാമ്പത്തികാവശ്യങ്ങൾക്കായി യുഎസ് ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ശക്തമായാൽ ഈ ആശ്രയത്വം ഒഴിവാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.