ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്‌നങ്ങളില്ല; പ്രധാനമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള റോസ്ഗാർ തൊഴിൽ മേളയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യ ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി മാറി. യുവാക്കൾക്ക് ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണുള്ളത്. ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്‌നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ വിദ്യാർത്ഥിയെ മർദ്ദിരുന്നു. ഈ സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിനെ പുകഴ്ത്തി സംസാരിച്ചത്.