ജി-20 ഉച്ചകോടി; റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്

മോസ്‌കോ: ഇന്ത്യയിൽവെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. പ്രസിഡന്റിനോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജി-20 ഉച്ചകോടി നടക്കുന്നത് സെപ്തംബർ മാസത്തിലാണ്.

യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇക്കാര്യം ക്രെംലിൻ ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും വിദേശയാത്ര നടത്തുന്നത് അറസ്റ്റിന് ഇടയാക്കാക്കുമെന്ന കാരണത്താലാണ് ഇന്ത്യയിലേക്കുള്ള പുതിന്റെ യാത്ര ഒഴിവാക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം, ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും പുതിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തത്.