പുതുപ്പള്ളി: മൃഗസംരക്ഷണ കേന്ദ്രത്തിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയിൽ സതിയമ്മക്കെതിരെ കേസെടുത്ത് പോലീസ്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇവർ സതിയമ്മക്കെതിരെ പരാതി നൽകിയത്.
പുതുപ്പള്ളി വെറ്ററിനറി സെന്ററിൽ ജോലി ചെയ്തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും ജിജിമോൾ പരാതിയിൽ വ്യക്തമാക്കുന്നു.വ്യാജരേഖയുണ്ടാക്കി പുതുപ്പള്ളി മൃഗസംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്‌തെന്നാണ് സതിയമ്മക്കെതിരായ എഫ്.ഐ.ആർ.
വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് ഉൾപ്പെടെ ആരോപിച്ചിരുന്നത്.

