ടോക്യോ : ജപ്പാനിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന കമ്പനിയായ JERA Co Inc ഗ്രീൻ ഹൈഡ്രജൻ, അമോണിയ, പുനരുപയോഗ ഊർജം, ദ്രവീകൃത പ്രകൃതി വാതകം അഥവാ എൽഎൻജി തുടങ്ങിയവയുടെ മേഖലകളിൽ സംസ്ഥാന സർക്കാരുമായി നിക്ഷേപവും പങ്കാളിത്ത സാധ്യതകളും പര്യവേക്ഷണം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മുംബൈ പ്രദേശത്തിലെ വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റായ വെർസോവ-വിരാർ സീ ലിങ്കിന് ജപ്പാൻ സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തതായി ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ ഡോ മസാഫുമി മോറി പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ ഗ്രീൻ ഹൈഡ്രജൻ പോളിസിയെക്കുറിച്ച് അവതരണം നടത്തിയിരുന്നു. നിരവധി കമ്പനികളുടെ ശ്രദ്ധ ആകർഷിക്കുന്ന വിപ്ലവകരമായ ഗ്രീൻ ഹൈഡ്രജൻ പോളിസി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഏകദേശം 2050-ഓടെ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ പൂജ്യം കൈവരിക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായിരിക്കും ഈ പോളിസി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ JERAയുടെ നിക്ഷേപ താൽപ്പര്യത്തിലൂടെ 2070 ഓടെ കാർബൺഡയോക്സൈഡ് പുറന്തള്ളൽ പൂജ്യമായി കുറയ്ക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ കൂടുതൽ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫഡ്‌നാവിസും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും JERAയുടെ സീനിയർ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിയുടെയും ചുബു ഇലക്ട്രിക് പവർ കമ്പനിയുടെയും ഇന്ധന, താപ വൈദ്യുതി വകുപ്പുകളുടെ ഏകീകരണത്തിലൂടെയാണ് ജെറ സൃഷ്ടിച്ചത്. കമ്പനിയുടെ മൊത്തം ആസ്തി ജപ്പാൻ യൻ 8.7 ട്രില്യൺ അതായത് 60 ബില്യൺ യൂ എസ് ഡോളർ ആണ്, കൂടാതെ 70 ഗിക വാട്ടിൽ കൂടുതൽ സ്ഥാപിത ശേഷിയുള്ള ജപ്പാനിലെ ഏറ്റവും മികച്ച പവർ ജനറേറ്റർ കൂടിയാണ് JERA.
ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ. മോറി വി.വി.എസ്.എല്ലിന് പദ്ധതിക്കായി ഗവൺമെന്റിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി എന്നാൽ പദ്ധതിയുടെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.മൺസൂൺ കാലത്ത് മുംബൈക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നാശനഷ്ടങ്ങൾ തടയുന്നതിനും സഹായിക്കുന്ന മുംബൈ വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയായ വെർസോവ വിരാർ സീ ലിങ്കിന് പൂർണ്ണ സഹകരണം ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.

