ഡബ്ള്യു ഡബ്ള്യു ഇ മുൻ ചാമ്പ്യൻ ആയിരുന്ന ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച റസ്‌ലിങ് താരത്തിന് 36 വയസായിരുന്നു. ഡബ്ള്യു ഡബ്ള്യു ഇ യുടെ ചീഫ് കണ്ടന്റ് ഓഫീസർ ട്രിപ്പിൾ എച്ചാണ് വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ മൂലം മത്സരങ്ങളിൽ നിന്ന് കുറച്ചു കാലമായി വയറ്റ് വിട്ട് നിൽക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ യാഥാർത്ഥ പേര് വിന്റം റോറ്റുണ്ട എന്നായിരുന്നു. എക്‌സിലൂടെയായിരുന്നു വയറ്റിന്റെ മരണ വാർത്ത ട്രിപ്പിൾ എച്ച് അറിയിച്ചത്. ലക്ഷക്കണക്കിന് ആരാധകരുള്ള വയറ്റ് 2009 മുതൽ ഡബ്ള്യു ഡബ്ള്യു ഇ യുടെ ഭാഗമായി മത്സരങ്ങളിലുണ്ട്. യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ് ഡബ്ള്യു ഡബ്ള്യു ഇ ചാമ്പ്യൻഷിപ് എന്നിവ വിജയിച്ചിട്ടുണ്ട്. മുൻ റസ്‌ലിങ് താരമായ മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രേ വയറ്റ്.

