ലോഡർഹിൽ : മോറിസ് വില്ല യൂണിറ്റി ടീമിനായി ന്യൂയോർക്ക് മാസ്റ്റേഴ്സ് ടി -20 ടൂർണമെന്റിൽ അരങ്ങേറി ശ്രീശാന്ത്. യൂണിറ്റിയുടെ ആദ്യ മത്സരത്തിൽ ന്യൂയോർക്ക് വാരിയേഴ്സിനോട് 6 റൺസിനാണ് ടീം തോറ്റത്. ഒരു ഓവറിൽ മാത്രമാണ് 10 ഓവറായി നടക്കുന്ന മത്സരത്തിൽ താരം പന്തെറിഞ്ഞത്. മൂന്ന് സിക്സ് നേടി ശ്രീശാന്ത് 19 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ഒന്നും തന്നെ ലഭിച്ചില്ല. ഹർഭജൻ സിംഗാണ് യൂണിറ്റി ടീമിന്റെ ക്യാപ്റ്റൻ. രാഹുൽശർമ, മൻവീന്ദർ ബിസ്ല, പാർഥീവ് പട്ടേൽ എന്നീ താരങ്ങളും യൂണിറ്റിയിൽ കളിക്കുന്നുണ്ട്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മുൻ താരം മിസ്ബ ഉൾ ഹഖാണ് ന്യൂയോർക്കിന്റെ ക്യാപ്റ്റൻ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂയോർക്ക് വാരിയേഴ്‌സ് 124 റൺസ് മാത്രമാണ് എടുത്തത്. 25 പന്തുകൾ നേരിട്ട റിച്ചഡ് ലെവി 66 റൺസ് നേടി. 125 റൺസ് വേണ്ടിയിരുന്ന യൂണിറ്റിക്ക് 118 റൺസ് കിട്ടിയത് 5 വിക്കറ്റ് നഷ്ടത്തിലാണ്. യൂണിറ്റിയുടെ ടോപ് സ്‌കോററായത് 12 പന്തിൽ 35 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഓബസ് പെനാറാണ്.

