തെരഞ്ഞെടുപ്പ്: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്ന് അജയ് റായ്

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരിടാൻ പ്രിയങ്കയെ കോൺഗ്രസ് കന്നി അങ്കത്തിന് ഇറക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെപ്പറ്റിയും അജയ് റായ് വെളിപ്പെടുത്തി. രാഹുൽ യു പിയിലെ അമേഠി മണ്ഡലത്തിനെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അജയ് റായ്‌യുടെ പ്രസ്താവന വിവാദമായതോടെ എഐസിസി വിഷയത്തിൽ തിരുത്തുമായി രംഗത്തെത്തി. അജയ് റായ് സ്വന്തം ആഗ്രഹം പ്രകടിപ്പിച്ചതാകാമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നും എഐസിസി വ്യക്തമാക്കി.