സിവിൽ സപ്ലൈസിന്റെ ഓണം ഫെയറിന് നാളെ മുതൽ പത്തനംതിട്ടയിൽ തുടക്കമാകും

പത്തനംതിട്ട : പത്തനംതിട്ട റിംഗ് റോഡിലെ സെന്റ് പീറ്റേഴ്സ് ജംഗ്‌ഷന് സമീപമുള്ള മണിയാറ്റ് പ്ലാസ ഗ്രൗണ്ടിൽ നാളെ മുതൽ ഓണം ഫെയറിന് തുടക്കമാകും. പാലും പഴവും പച്ചക്കറികളുമുൾപ്പെടെ ഓണത്തിനായുള്ള എല്ലാ വിഭവങ്ങളും സബ്‌സിഡിയോടെയാണ് ഓണം ഫെയറിൽ വിൽക്കുന്നത്. നാളെ ആരംഭിക്കുന്ന ഓണം ഫെയർ ഓഗസ്റ്റ് 28 ന് അവസാനിക്കും. പല ബ്രാൻഡിലുള്ള കൺസ്യൂമർ ഉത്പന്നങ്ങൾക്ക് കോംബോ ഓഫറും 5 മുതൽ 50% വരെ വിലക്കുറവും നൽകുന്നുണ്ട്.

ജനങ്ങൾക്കാവശ്യമായ പച്ചക്കറി, പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഏത്തയ്ക്ക, മിൽമ ഉത്പന്നങ്ങൾ തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇവിടെ ലഭിക്കും. കൃത്യമായ അളവിൽ പൊതു വിപണിയെക്കാൾ അളവിലും തൂക്കത്തിലാമാണ് സാധനങ്ങൾ നൽകുന്നത്. പൂർണമായും ശീതീകരിച്ച സ്റ്റാളിൽ അരിക്ക് മാത്രം പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 8 മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും.