ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തുജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായി

ദൃശ്യം -2 വിന് ശേഷം മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ചിങ്ങം ഒന്നിന് തുടക്കം കുറിച്ചു. നേര് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കോർട്ട് റൂം ത്രില്ലറാണ്. ശാന്തി മായാദേവിയും ജീത്തുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ‘നീതി തേടുന്നു’ വെന്നതാണ്.

ദൃശ്യം-2 വിൽ ജോർജുകുട്ടിയുടെ വക്കീലായി തിളങ്ങിയ ശാന്തി മായാദേവി ജീവിതത്തിലും അഭിഭാഷകയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, അനശ്വര രാജൻ തുടങ്ങിയ നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമായ ‘നേര്’ ആശിർവാദ് സിനിമാസ് നിർമിക്കുന്ന 33 മത്തെ ചിത്രമാണ്.