ജയിലർ തകർത്താടുമ്പോൾ ബാബാജിയുടെ ഗുഹയിൽ സ്റ്റൈൽ മന്നൻ ധ്യാനത്തിൽ

ജയിലർ സിനിമ കോടികൾ കൊയ്യുമ്പോൾ രജനീകാന്ത് ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിലാണ്. കഴിഞ്ഞദിവസം സ്വാതന്ത്ര്യ ദിനത്തിൽ ഉത്തരാഖണ്ഡിൽ വച്ചാണ് താരം പതാക ഉയർത്തിയത്. അതിനുശേഷം അദ്ദേഹം മഹാ അവതാർ ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിന് പോകുന്നതിന്റെയും ട്രക്കിംഗ് നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

കേദാർനാഥ്, ബദരി നാഥ്‌ എന്നീ ക്ഷേത്രങ്ങളും താരം സന്ദർശിച്ചിരുന്നു. രണ്ടിടത്തും രജനീകാന്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ജയിലർ സിനിമ എല്ലാ ഭാഷയിലും വൻ ഹിറ്റായിരിക്കുകയാണ്. രജനികാന്തിന്റെ കരിയറിലെ തന്നെ ചരിത്രമാകാൻ പോകുന്ന സിനിമ തന്നെയാകും ഇതെന്നാണ് ആരാധകർ പറയുന്നത്.