ന്യൂ ഡൽഹി : പ്രധാനമന്ത്രി പറയുന്നതുപോലെ ഇന്ത്യ ഉടൻ ലോകത്തിലെ തന്നെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് നിർമ്മലാ സീതാരാമൻ. ദുർഘടങ്ങളിലൂടെ കടന്നുപോയിട്ടും ലോക്ക് ഡൗൺ വന്നിട്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുസ്ഥിരവികസനം സാധ്യമാക്കുന്നുണ്ടെന്ന് ദേശീയ ധനകാര്യ മന്ത്രി വിശദമാക്കി.
ഇന്ത്യയിൽ വിദ്യാഭ്യാസത്തിന് കൂടുതൽ സാഹചര്യം ലഭ്യമാകുന്നതും യുവജനങ്ങളുടെ എണ്ണം വർധിക്കുന്നതും മുന്നേറ്റത്തിന് കാരണമാകുന്നു. വിദേശരാജ്യങ്ങളിലേക്ക് ജോലി തേടി പോയവർ കൂടുതലും ഇന്ത്യയിലേക്ക് തിരികെയെത്തി സ്റ്റാർട്ടപ്പുകൾ തുടങ്ങുകയാണ്. മറ്റുള്ള രാജ്യങ്ങളിലെ ഓഹരി വിപണിയെക്കാൾ ഇന്ത്യയുടെ ഓഹരി വിപണിയിൽ വളർച്ച ഉണ്ടാവുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

