ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാവുന്ന പുതിയ അപ്ഡേഷനുമായി ജനപ്രിയ സോഷ്യൽ മീഡിയയായ വാട്ട്സപ്പ്. ഇതിനകം നിരവധി കമ്പനികൾ എ ഐ മോഡലുകളും ഫീച്ചറുകളും ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ അടങ്ങിയ നിരവധി പ്രോജക്ടുകൾ മെറ്റയും നടത്താനായി പദ്ധതിയിടുന്നുണ്ട്.
അതിനിടയിലാണ് വാട്സാപ്പിൽ എഐ വഴി സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാവുന്ന അപ്ഡേഷൻ എത്തുന്നത്. ടെക്സ്റ്റ് അനുസൃത കമാൻഡുകൾ ഉപയോഗിച്ച് ഇഷ്ടമുള്ള സ്റ്റിക്കർ നിർമ്മിക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ കഴിയും. ഇത് ലഭ്യമായി തുടങ്ങുന്ന സമയം ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റിക്കർ പാനലിൽ ഒരു ഡയലോഗ് കാണാൻ കഴിയും.
ഈ ഓപ്ഷനെകുറിച്ചുള്ള വിവരങ്ങളും സ്റ്റിക്കർ ജനറേറ്റ് ചെയ്യുന്നതിനുള്ള ബട്ടനും ഇതിനോടൊപ്പം ഉണ്ടാകും. ബട്ടൺ ടാപ്പ് ചെയ്യുന്നതോടുകൂടി നമ്മൾ ഒരു പ്രോപ്‌റ്റിൽ പ്രവേശിക്കും. അവിടെ നമുക്ക് ആവശ്യമുള്ള സ്റ്റിക്കറുകളുടെ ശ്രേണിയാവും ഉണ്ടാവുക. അതിലൂടെ നമുക്ക് ഇഷ്ടമുള്ള സ്റ്റിക്കർ നിർമിക്കാം. ഈ ഫീച്ചർ ദുരുപയോഗപ്പെടുമെന്ന് തോന്നിയാൽ ഇവ റിപ്പോർട്ട് ചെയ്യാനും ഓപ്ഷൻ നൽകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

