മിത്ത് വിവാദം ;സ്‌പീക്കർ തിരുത്താതെ പിന്നോട്ടില്ലെന്ന് എൻ എസ് എസ്

തിരുവനന്തപുരം : മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻ എസ് എസ് നടത്തിയ നാമ ജപ പ്രതിഷേധത്തിൽ കേസെടുത്ത നടപടി പോലീസ് പിൻവലിക്കാനായി ഒരുങ്ങവെ പ്രതികരണവുമായി എൻ എസ് എസ് രംഗത്തെത്തി. കേസ് പിൻവലിക്കുന്നതിനേക്കാൾ തങ്ങൾക്ക് പ്രധാനം സ്പീക്കർ നിലപാട് തിരുത്തുന്നതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻ എസ് എസ്. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എൻ എസ് എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്.

നാമജപയാത്ര അനുമതിയില്ലാതെ നടത്തിയെന്നുള്ള റിപ്പോർട്ട് ഹൈക്കോടതി വരെ സമർപ്പിച്ച ശേഷമാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. റോഡിൽ മാർഗ്ഗ തടസം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കവേ കേസ് പിൻവലിക്കുന്നത് ഇതേ ആവശ്യമുയർത്തി മറ്റ് സംഘടനകൾ രംഗത്തെത്താൻ കാരണമാവും. എന്നാൽ കേസുകൾ തങ്ങൾ നിയമപരമായി നേരിട്ടോളാമെന്നും അതിലുപരി വേണ്ടത് ഷംസീറിന്റെ മാപ്പാണെന്നുമാണ് എൻ എസ് എസ് പറയുന്നത്. അതേ സമയം ഷംസീർ മാപ്പ് പറയില്ലെന്ന് എം വി ഗോവിന്ദൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.