സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നമ്മുടെ രാജ്യമായ ഇന്ത്യ ഇന്ന് 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഡൽഹി ചെങ്കോട്ടയിൽ രാവിലെ ദേശീയ പതാക പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കേരളത്തിൽ പലയിടങ്ങളിലും വിപുലമായ സ്വാതന്ത്രദിനാഘോഷ പരിപാടികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തിയിരുന്നു.

ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ജനങ്ങൾക്ക് ഫേസ്ബുക്കിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാജ്യത്തെ മതനിരപേക്ഷത വളർത്തിയെടുക്കാനും ഫെഡറൽ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാനും നാം പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി കുറിച്ചു. 77- മത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഈ പ്രതിജ്ഞ നാം പുതുക്കണമെന്ന് ആഹ്വാനം ചെയ്ത് ജനങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചത്.