പ്രൊഫൈൽ പിക്ചർ ദേശീയ പതാകയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി

ഡൽഹി: സ്വാതന്ത്ര്യ ദിനാചരണത്തിനോടാനുബന്ധിച്ചുള്ള ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി എല്ലാവരും പ്രൊഫൈൽ പിക്ചർ ത്രിവർണ പതാകയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി. തന്റെ ഒഫീഷ്യൽ എക്സ് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. പ്രൊഫൈൽ മാറ്റുന്നതിലൂടെ രാജ്യത്തോടുള്ള സ്നേഹം കൂടുതൽ ദൃഢമാക്കാമെന്നാണ് നരേന്ദ്ര മോദി സോഷ്യൽ മീഡിയയയിൽ കുറിച്ചത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയകളുടെയെല്ലാം ഡി പി ഇതിനോടകം ത്രിവർണ പതാകയാക്കി കഴിഞ്ഞു. ഓഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പയിനിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച്ച ജനങ്ങളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75മത്തെ വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗ മായാണ് കഴിഞ്ഞവർഷം ജൂലൈ 22 ന് ഹർ ഘർ തിരംഗ ക്യാമ്പയിൻ കൊണ്ട് വന്നത്. ദേശീയപതാക അംഗീകരിച്ച ദിവസമായിരുന്നു ജൂലൈ 22 .