മുംബൈയുടെ അധോലോക സംസ്കാരമാണ് സ്ഥിര താമസക്കാരനാകാൻ ആഗ്രഹിക്കാത്തതിന്റെ കാരണമെന്ന് വെളിപ്പെടുത്തി റഹ്മാൻ

മുംബൈ : താൻ മുംബൈയിൽ സ്ഥിരമായി താമസിക്കാത്തതിന്റെ കാരണം അധോലോക സംസ്കാരമാണെന്ന് വ്യക്തമാക്കി റഹ്മാൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഗീത സംവിധായകനായ റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. എപ്പോഴും സ്ഥിരമായി താമസിക്കാൻ ഇഷ്ടപ്പെടുന്നത് ചെന്നൈ തന്നെയാണെന്നാണ് താരം വെളിപ്പെടുത്തിയത്.

താൻ സിനിമയിൽ വളർന്നു വന്ന കാലം മുംബൈയിൽ സ്ഥിര താമസമാക്കിയാൽ നിരവധി ഓഫർ തരാമെന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മുംബൈയുടെ അന്നത്തെ അധോലോക ബന്ധം തന്നെ ചെന്നൈ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചെന്നുമാണ് റഹ്മാൻ പറഞ്ഞത്. ഇപ്പോൾ റഹ്‌മാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തമിഴ് ചിത്രങ്ങളിലാണ്. പൊന്നിയിൽ സെൽവനിലായിരുന്നു റഹ്മാൻ അവസാനമായി സംഗീത സംവിധാനം നിർവഹിച്ചത്.