തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിൽ നിന്നും പാർവതി തിരുവോത്തിനെ ഒഴിവാക്കി കേരള സർക്കാർ. തന്നെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്ന് നടി കെ എസ് എഫ് ഡി സി ക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
നേരത്തെ ബോർഡിന്റെ പുനഃസംഘടനയുടെ ഭാഗമായി നടി മാല പാർവതി, സംവിധായകൻ ശങ്കർ മോഹന് എന്നിവരെ സർക്കാർ പുറത്താക്കിയിരുന്നു. ഇവർക്ക് പകരം ക്യാമറമാൻ പി സുകുമാർ, സംവിധായകനും നടനുമായ സോഹൻ എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ കെഎസ്എഫ്ഡി സി യുടെ ചെയർമാൻ ഷാജി എൻ കരുണും മാനേജിംഗ് ഡയറക്ടർ എൻ മായയുമാണ്.

