ഡൽഹി : മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ ഉന്നയിച്ച മാസപ്പടി വിവാദത്തിൽ സി പി എം സെക്രട്ടറിയേറ്റ് നൽകിയ വിശദീകരണ പ്രസ്താവനയെ വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്തെത്തി. വീണയുടെ കമ്പനി സുതാര്യമാണെന്നു പറഞ്ഞു സർട്ടിഫിക്കറ്റ് നൽകുന്നത് എന്തിനാണെന്നും കോടിയേരിയുടെ മകനെതിരെ ആരോപണം വന്നപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞത് എന്ത് കൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. വീണയുടെ കമ്പനിയെ രക്ഷിക്കാനുള്ള ശ്രമം കണ്ടിട്ട് അത് സി പി എമ്മിന്റെ സ്വന്തം കമ്പനിയാണെന്നാണ് തോന്നുന്നത്.
പാർട്ടി വിശദീകരണം നൽകാൻ വീണ സംസ്ഥാനസമിതിയില്ലല്ലോ എന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വന്നതാണ് മാസപ്പടി വിവാദമെന്ന ആരോപണം വി മുരളീധരൻ തള്ളി. ജൂൺ 12 നാണ് ആദായ നികുതി വകുപ്പിന്റെ ഉത്തരവ് വന്നതെന്നും മുഖ്യമന്ത്രിയുടെ മകൾ എന്നതിനാലാണ് വീണയ്ക്ക് മാസപ്പടി കിട്ടിയതെന്നും മുരളരീധരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വീണയുടെ വരുമാനം മുഹമ്മദ് റിയാസ് നൽകിയിട്ടില്ലെന്നും മന്ത്രി അതിൽ വിശദീകരണം നടത്തണമെന്നും മുരളീധരൻ കൂട്ടി ചേർത്തു