പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുന്നെന്ന് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖർ

ഡൽഹി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മകളുടെ പേരിൽ അച്ഛൻ പണം വാങ്ങുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പണം കേരളത്തിൽ വീണ സർവീസ് ടാക്സ് ആണെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം ഇന്ന് നിയമസഭയിൽ കൊണ്ടുവരുമെന്ന് യുഡിഎഫ് പറഞ്ഞിരുന്നെങ്കിലും വിഷയത്തെപ്പറ്റി ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.

വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനായി കോൺഗ്രസ് ഉദ്ദേശിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിൽ നടന്ന ചർച്ചയിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഒന്നുമായില്ല. സിഎംആർഎൽ പണം നൽകിയവരുടെ രേഖകളിൽ കോൺഗ്രസ്‌ നേതാക്കളുടെ പേരും വന്നതാണ് യുഡിഎഫ് പിന്മാറ്റത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. നിയമസഭയുടെ അവസാന ദിവസമായിട്ടും വിഷയം ശക്തമായി ഉന്നയിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് യുഡിഎഫ് നേതാക്കളുടെ പിന്മാറ്റമെന്ന ആരോപണവുമുണ്ട്.