എനിക്ക് നഷ്ടമായത് ലോകത്തിലെ ഏറ്റവും നല്ല സുഹൃത്തിനെയെന്ന് ലാൽ

കൊച്ചി : സിദ്ധിഖിന്റെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല, ലോകത്തിലെ ഏറ്റവും നല്ല സുഹൃത്തിനെയെന്ന് ലാൽ. പതിനാറാമത്തെ വയസിൽ മിമിക്രി കളിച്ച് കൂട്ടുകൂടി നടന്ന ഞങ്ങൾ സിനിമയ്ക്ക് കഥയെഴുതിയും സഹസംവിധായകരായും സംവിധായകരായും ചിത്രങ്ങൾ നിർമിച്ചും ഒരുമിച്ച് വളർന്നവരാണെന്ന് സിദ്ധിഖ് ഓർമിച്ചു. വഴക്കിട്ടാലും തർക്കിച്ചാലും വ്യക്തിപരമായ കാരണങ്ങൾക്ക് അടി ഇട്ടിട്ടില്ലെന്നും എന്നും സിനിമയുടെ കഥാപാരമായ കാര്യങ്ങൾക്കാണ് പിണങ്ങിയതെന്നും ലാൽ ഓർമിച്ചു.

ഈഗോ ഞങ്ങൾക്കിടയിൽ ഇല്ലാതിരുന്നതു കൊണ്ട് തന്നെ ഒരാൾ പറയുന്നത് രണ്ട് പേരിൽ ആരെങ്കിലും മനസിലാക്കിയാൽ വഴക്ക് തീർക്കുന്ന കലർപ്പ് പുരളാത്ത സ്നേഹം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നെന്ന് പറഞ്ഞു നടൻ വികാരാധീതനായി. സിദ്ധിഖ് -ലാൽ എന്നത് ഒറ്റപ്പേരാണെന്ന് കേരളത്തെ വിശ്വസിപ്പിക്കാൻ കഴിഞ്ഞതാണ് ഞങ്ങൾ രണ്ടുപേർക്കിടയിലെ ഏറ്റവും വലിയ കെമിസ്ട്രിയെന്നും ലാൽ കൂട്ടി ചേർത്തു.