മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ച സംഭവത്തിൽ പ്രതികരണം നടത്തി സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം.അഴിമതിയ്ക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറുമെന്നായിരുന്നു. സ്വപ്നയുടെ ആദ്യ വാചകം. മുഖ്യമന്ത്രിയ്ക്ക് എല്ലാ സേവനങ്ങൾക്കും പണമടയ്ക്കൽ ബാഗുകളിൽ നിന്ന് ബാഗുകളിലേക്ക് എന്ന രീതിയിൽ മുൻകൂറാണ്. എന്നിട്ടും സ്വപ്ന സുരേഷിനെയാണ് ഏറ്റവും വലിയ ക്രിമിനലായി പച്ച കുത്തിയത്.

ജനങ്ങളുടെ പി എഫ് , സെസ്, സേവനനികുതി, ആദായ നികുതി എന്നിവയെല്ലാം വെട്ടിച്ച മുഖ്യമന്ത്രിയും മകളും ഏവർക്കും പ്രിയപ്പെട്ടവരാണ്. എന്നാൽ ഒരു അധികാരികളും ഇവരെ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രിയും മകളും മാത്രമല്ല കുടുംബം മുഴുവനും അഴിമതിയിൽ കുളിച്ചവരാണ് എന്നിങ്ങനെയായിരുന്നു ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നത്. വീണയ്ക്കും പിണറായി വിജയനും പരിഹാസ രൂപേണ ആശംസകൾ കൂടി പറഞ്ഞായിരുന്നു സ്വപ്നയുടെ പോസ്റ്റ് അവസാനിച്ചത്.