തിരുവനന്തപുരം : ബീമാപള്ളിയിൽ നിർമിക്കാൻ പോകുന്ന അമിനിറ്റി സെന്ററിന് 2.58 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. പണം അനുവദിച്ച കാര്യം ഗതാഗത മന്ത്രി ആൻ്റണി രാജുവാണ് അറിയിച്ചത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു അമിനിറ്റി സെന്ററിന്റെ നിർമാണത്തിന് കൂടുതൽ തുക അനുവദിച്ചത്.
2,06,22,242 കോടി രൂപയാണ് ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ പദ്ധതി രൂപ രേഖ മാറ്റിയതോടെ കൂടുതൽ തുക ആവശ്യമായി വന്നതോടെയാണ് വീണ്ടും തുക അനുവദിച്ചത്. പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതോടെ നിർമാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു

