മലപ്പുറം: കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലെ പ്രവാസി യാത്രക്കാർക്കായി കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നു നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോ വാൾ. എം പി.അബ്ദുസ്സമദ് സമദാനി എംപിയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ നിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് സംബന്ധിച്ച ലോക്‌സഭയിലെ ചോദ്യത്തിനു രേഖാമൂലം നൽകിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഒരു സാധ്യത പഠനവും ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

