രണ്ട് വർഷമായി ലോഗിൻ ചെയ്യാത്ത ജി മെയിൽ അക്കൗണ്ടുകൾ 2023 ഡിസംബർ ഒന്ന് മുതൽ ഡിലീറ്റ് ചെയ്യുമെന്ന താക്കീതുമായി ഗൂഗിൾ. ജി മെയിൽ, ഡോക്സ്, ഡ്രൈവ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് ഇവയിലെ വിവരങ്ങളെല്ലാം ഇതോടെ നഷ്ടപ്പെടും. ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ദുരുപയോഗപ്പെടുമെന്ന് കരുതിയാണ് ഗൂഗിൾ ഈ തീരുമാനമെടുത്തിരിക്കുന്നത്.
രണ്ട് വർഷത്തിനിടെ ലോഗിൻ പോലുമാകാത്ത അക്കൗണ്ടുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. ഈ അക്കൗണ്ടുകളുടെ റിക്കവറി ഇ മെയിലിലേക്ക് ഇതിനോടകം ഗൂഗിൾ ഇക്കാര്യങ്ങൾ അറിയിച്ച് മെയിൽ അയച്ചിട്ടുണ്ടാകും. അതെ സമയം ഈ നിയമം ബാധകമാവുന്നത് വ്യക്തിപരമായ അക്കൗണ്ടുകൾക്കാണ്. സ്ഥാപനങ്ങളുടെ മെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.

